Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പെൺകുട്ടിയുടെ കത്തുന്ന ജഡം കണ്ടെത്തി

Jharkhand

പകുർ∙ ജാർഖണ്ഡിലെ പകുർ വനത്തിൽ പെൺകുട്ടിയുടെ കത്തുന്ന ജഡം കണ്ടെത്തി. കൂട്ടമാനഭംഗം ചെയ്തശേഷം കൊലപ്പെടുത്തുകയും തെളിവു നശിപ്പിക്കാനായി മൃതദേഹം കത്തിക്കുകയുമായിരുന്നുവെന്നു കരുതുന്നു. ജീവനോടെ കത്തിക്കുകയായിരുന്നോ എന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിലേ വ്യക്തമാകുകയുള്ളൂവെന്നു പൊലീസ് പറഞ്ഞു. സിമൽദേവ് ഗ്രാമവാസികളാണു ജഡം കത്തുന്നതു കണ്ടത്. 20 വയസ്സു തോന്നിക്കുന്ന പെൺകുട്ടി ജീൻസും ടോപ്പുമാണു ധരിച്ചിരുന്നത്.