Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കർണാടക ബന്ദ് മാറ്റി

ബെംഗളൂരു ∙ കാവേരി മാനേജ്മെന്റ് ബോർഡ് രൂപീകരണത്തിൽ പ്രതിഷേധിച്ചു കന്ന‍ഡ സംഘടനകൾ നാളെ നടത്താനിരുന്ന കർണാടക ബന്ദ് മാറ്റിവച്ചു. കാവേരിയിലെ വെള്ളം പങ്കുവയ്ക്കാനുള്ള പദ്ധതിയുടെ കരട് മേയ് മൂന്നിനു സമർപ്പിക്കാൻ സുപ്രീം കോടതി കേന്ദ്ര സർക്കാരിനോടു നിർദേശിച്ച സാഹചര്യത്തിൽ അതുവരെ കാത്തിരിക്കാനാണു തീരുമാനമെന്നു ബന്ദിന് ആഹ്വാനം ചെയ്ത കന്നഡ ചലുവലി വട്ടാൽപക്ഷ നേതാവ് വട്ടാൽ നാഗരാജ് പറഞ്ഞു.