Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കർണാടകയിൽ ബിജെപിക്കെതിരെ ആർഎസ്എസിലെ ഒരു വിഭാഗം

RSS

ബെംഗളൂരു ∙ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ പിന്തുണയ്ക്കില്ലെന്നും 15 മണ്ഡലങ്ങളിൽ പാർട്ടിക്കെതിരെ മൽസരിക്കുമെന്നും ആർഎസ്എസിലെ ഒരു വിഭാഗം. ഇതിനായി രാഷ്ട്രീയ സ്വയം സേവക സംഘ് (ആർഎസ്എസ്) ചാരിറ്റബിൾ ട്രസ്റ്റ് എന്ന സംഘടനയും രൂപീകരിച്ചു. ദീർഘകാലം ആർഎസ്എസ് പ്രചാരകരായിരുന്ന ഹനുമെ ഗൗഡ, മലയാളി കൂടിയായ ബി.ജയപ്രകാശ് എന്നിവരാണ് ട്രസ്റ്റിനു നേതൃത്വം നൽകുന്നത്.  ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി ബി.എസ്.യെഡിയൂരപ്പ ഉൾപ്പെടെ 15 നേതാക്കൾക്കെതിരെ സ്ഥാനാർഥികളെ മൽസരിപ്പിക്കും. ഭാരതീയ ജനസംഘ് നിർജീവമായപ്പോൾ രൂപീകരിച്ച ജനസംഘിന്റെ പേരിലായിരിക്കും ഇവർ മൽസരിക്കുക. 

  ദീർഘകാലം ആർഎസ്എസിനുവേണ്ടി പ്രവർത്തിച്ചവരെ ബിജെപി ചോദ്യം ചെയ്തതാണ് ട്രസ്റ്റ് രൂപീകരണത്തിന് ഇടയാക്കിയതെന്ന് നേതാക്കൾ പറഞ്ഞു. കർണാടകയിൽ ആർഎസ്എസ് നിർജീവമായി വരികയാണെന്നും ബിജെപി നേതാക്കളുടെ അഴിമതി ചോദ്യം ചെയ്യാനുള്ള ആർജവം പ്രചാരകരിൽ പലരും കാണിക്കുന്നില്ലെന്നും ഇവർ ആരോപിച്ചു. ഇതുകാരണം ആയിരക്കണക്കിനു പ്രവർത്തകർ സജീവ പ്രവർത്തനത്തിൽനിന്നു വിട്ടുനിൽക്കുകയാണ്.‌

related stories