Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാണാതായ ശാസ്ത്രജ്ഞയെ ഹോട്ടലിൽ കണ്ടെത്തി

ബെംഗളൂരു ∙ കാണാതായെന്നു മാതാപിതാക്കൾ പരാതിപ്പെട്ട നരവംശ ശാസ്ത്രജ്ഞയെ താമസിച്ചിരുന്ന ഹോട്ടലിൽത്തന്നെ കണ്ടെത്തി. കാനഡയിലെ ടൊറന്റോയിൽ പോസ്റ്റ് ഡോക്ടറൽ ഗവേഷണം നടത്തുന്ന ഡോ. ആത്രയി മജുംദാർ (35) മാറത്തഹള്ളിയിലെ ഹോട്ടലിൽ ഉണ്ടെന്നു ജീവനക്കാരാണു പൊലീസിനെ അറിയിച്ചത്. 

 ബെലന്തൂരിലെ വീട്ടിൽനിന്നു കഴിഞ്ഞ നാലിനു പുറത്തു പോയ ഇവർ തിരിച്ചെത്താത്തതിനെ തുടർന്നാണു മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയത്. മൊബൈൽ ഫോണും വീട്ടിൽ വച്ചിരുന്നു. അതേസമയം, ഇവർ നഗരത്തിലെ രണ്ടു ഹോട്ടലുകളിൽ താമസിച്ചിരുന്നതായും മാറത്തഹള്ളിയിലെ ഹോട്ടലിൽനിന്നു കണ്ടെത്തിയതായും പൊലീസ് അറിയിച്ചു.