Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അനാശാസ്യത്തിന് പ്രേരണ; അധ്യാപിക അറസ്റ്റിൽ

Arrest representational image

ചെന്നൈ∙ മധുര കാമരാജ് സർവകലാശാലയിലെ ഉന്നത ഉദ്യോഗസ്ഥർക്കു വഴങ്ങിക്കൊടുക്കാൻ വിദ്യാർഥിനികളോട് ആവശ്യപ്പെട്ട സ്വകാര്യ കോളജ് പ്രഫസർ അറസ്റ്റിൽ. മധുര കാമരാജ് സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത വിരുദുനഗർ ദേവംഗ ആർട്സ് കോളജിലെ പ്രഫസർ നിർമലദേവിയാണു പിടിയിലായത്. വിദ്യാർഥിനികളുമായുള്ള നിർമലയുടെ ഫോൺ സംഭാഷണം കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. മനുഷ്യക്കടത്തുൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണു കേസ്. 

‘സുവർണാവസരം പാഴാക്കരുത്, നിങ്ങൾ തയാറാണെങ്കിൽ സർവകലാശാല നിങ്ങളെ ഏറ്റെടുക്കും. പണം ബാങ്ക് അക്കൗണ്ടിലേക്കു നിക്ഷേപിക്കും. ഗവർണർ വന്നപ്പോൾ ഞാൻ ഇടപഴകിയതു ശ്രദ്ധിച്ചില്ലേ? എനിക്ക് അദ്ദേഹവുമായി നല്ല അടുപ്പമുണ്ട്. അതിന്റെ വിഡിയോ അയച്ചുതരാം- നിർമല പറയുന്നു. 

ഗവർണർ ബൻവാരിലാൽ പുരോഹിത് സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. എന്നാൽ ഗവർണറെ കേന്ദ്രം തിരിച്ചുവിളിക്കണമെന്നു സിപിഎം ആവശ്യപ്പെട്ടു. സംഭാഷണത്തിലെ ശബ്ദം തന്റേതു തന്നെയാണെന്നും എന്നാൽ, താൻ പറഞ്ഞ അർഥത്തിലല്ല കുട്ടികൾ അതെടുത്തതെന്നുമാണു നിർമലയുടെ പ്രതികരണം.

related stories