Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡെങ്കി: പ്രതിരോധ മരുന്നുമായി സിസിആർഎഎസ്

dengue-fever

ന്യൂഡൽഹി ∙ ഡെങ്കിപ്പനിയെ പ്രതിരോധിക്കുന്ന ആയുർവേദ മരുന്നുകൂട്ടുമായി സെൻട്രൽ കൗൺസിൽ ഫോർ റിസർച് ഇൻ ആയുർവേദിക് സയൻസ് (സിസിആർഎഎസ്). ഗുരുഗ്രാം മെദാന്ത മെഡിസിറ്റിയിലും കർണാടകത്തിലെ ബെളഗാവി, കോളാർ എന്നീ മെഡിക്കൽ കോളജുകളിലും നടത്തിയ പരീക്ഷണം വിജയമായിരുന്നെന്നു സിസിആർഎഎസ് ഡയറക്ടർ ജനറൽ കെ.എസ്.ധിമൻ പറഞ്ഞു. 

ഡെങ്കിപ്പനിയെ പ്രതിരോധിക്കുന്ന ലോകത്തെ ആദ്യ മരുന്നാണിതെന്ന് അദ്ദേഹം അവകാശപ്പെട്ടു. അടുത്ത വർഷം വിപണിയിൽ ലഭ്യമാകും. ഏഴ് ഔഷധങ്ങളുടെ കൂട്ടാണ് ഉപയോഗിക്കുന്നത്. ഗവേഷണം 2015ൽ തുടങ്ങി, കഴിഞ്ഞ ജൂണിൽ പൂർത്തിയായി. 90 രോഗികളിൽ നടത്തിയ പരീക്ഷണം വിജയകരമായി. ആദ്യഘട്ടത്തിൽ ദ്രവരൂപത്തിലുള്ള മരുന്ന് ഉപയോഗിച്ചു. രണ്ടാം ഘട്ടത്തിൽ ഗുളികയും. കേന്ദ്ര ആയുഷ് മന്ത്രാലയത്തിനു കീഴിലാണു സിസിആർഎഎസ് പ്രവർത്തിക്കുന്നത്. ഡെങ്കിപ്പനിക്കു നിലവിൽ മരുന്നില്ല.