Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തെലങ്കാന പൊലീസിന്റെ മികവ് കണ്ടുപഠിക്കാൻ പിണറായി

Pinarayi-in-Police-Station പിണറായി വിജയൻ പഞ്ചഗുഡ പൊലീസ് സ്റ്റേഷൻ സന്ദർശിക്കുന്നു.

ഹൈദരാബാദ് ∙ പാർട്ടി കോൺഗ്രസ് തിരക്കിനിടയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പൊലീസ് സ്റ്റേഷനിൽ! തെലങ്കാനയിലെ മാതൃകാ പൊലീസ് സ്റ്റേഷനായ ഹൈദരാബാദ് പഞ്ചഗുഡ സന്ദർശിക്കാനാണ് ആഭ്യന്തരവകുപ്പിന്റെകൂടി ചുമതലയുള്ള പിണറായി സമയം കണ്ടെത്തിയത്. രാജ്യത്തെ രണ്ടാമത്തെ മികച്ച സ്റ്റേഷനായി തിരഞ്ഞെടുക്കപ്പെട്ട പഞ്ചഗുഡയിലെത്തിയ മുഖ്യമന്ത്രിയോട് അവിടത്തെ പ്രവർത്തനരീതികൾ ഉദ്യോഗസ്ഥർ വിശദീകരിച്ചു.

തെലങ്കാന ആഭ്യന്തരമന്ത്രി എൻ.നരസിംഹ റെഡ്ഡി, പൊലീസ് മേധാവി മഹേന്ദ്ര റെഡ്ഡി എന്നിവർ ചേർന്നു സ്വീകരിച്ചു. സ്റ്റേഷന്റെ മികവിനു പിന്നിൽ പ്രവർത്തിച്ചവരെ അഭിനന്ദിക്കുന്നതായി പിണറായി പറഞ്ഞു. സിസി ടിവി സംവിധാനം, വനിതകൾക്കു വിശ്രമസ്ഥലം, പുറത്തു ശുചിമുറികൾ തുടങ്ങി ഒട്ടേറെ സവിശേഷതകളുള്ളതാണു പഞ്ചഗുഡയിലെ സ്റ്റേഷൻ.

related stories