Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കഠ്‌വ റാലിക്കിടെ അപമാനിച്ചെന്ന് കോൺഗ്രസ് പ്രവർത്തക

മുംബൈ ∙ കഠ്‌വ പീഡനത്തിൽ പ്രതിഷേധിക്കാൻ ഞായറാഴ്ച ജുഹുവിൽ സംഘടിപ്പിച്ച മെഴുകുതിരി റാലിയിൽ സഹപ്രവർത്തകർ അപമാനിച്ചെന്നു കോൺഗ്രസ് പ്രവർത്തകയുടെ പരാതി. ഇതു സംബന്ധിച്ച് മുംബൈ ഘടകം അധ്യക്ഷൻ സഞ്ജയ് നിരുപത്തിന് പരാതി നൽകി.

റാലിക്കിടെ യൂത്ത് കോൺഗ്രസ്, എൻഎസ്‌യു പ്രവർത്തകർ വനിതാ പ്രവർത്തകരെ തെറ്റായ രീതിയിൽ സ്പർശിക്കുകയും ഉന്തുകയും തള്ളുകയും ചെയ്തെന്നു പരാതിയിൽ പറയുന്നു. വനിതാ പ്രവർത്തകർക്ക് ഭാവിയിൽ ഇത്തരം പരിപാടികളിൽ സുരക്ഷിതമായി പങ്കെടുക്കാൻ കഴിയുമോ എന്നും പരാതിക്കാരി ചോദിക്കുന്നു.

സംഭവത്തിൽ പരാതിക്കാരിയോടു ക്ഷമ ചോദിച്ചു, പൊലീസിൽ പരാതി നൽകുകയാണെങ്കിൽ ഒപ്പം നിൽക്കും. ഇതിൽ ഉൾപ്പെട്ട ആളുകളെ തിരിച്ചറിയാനായാൽ നടപടിയെടുക്കുമെന്നും ഉറപ്പു നൽകിയിട്ടുണ്ടെന്ന് നിരുപം അറിയിച്ചു.