Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിജെപി നീക്കം പാളി; ദ്രാവിഡും കുംബ്ലെയും ക്ഷണം തള്ളി

Rahul Dravid, Anil Kumble

ബെംഗളൂരു ∙ കർണാടകയിലെ യുവ വോട്ടർമാരെ ആകർഷിക്കാൻ മുൻ ക്രിക്കറ്റ് താരങ്ങളായ രാഹുൽ ദ്രാവിഡിനെയും അനിൽ കുംബ്ലെയെയും പാർട്ടിയിലെത്തിക്കാനുള്ള ബിജെപി നീക്കങ്ങൾക്ക് തിരിച്ചടി. ബിജെപിയിൽ ചേരാൻ താൽപര്യമില്ലെന്ന് ഇരുവരും അറിയിച്ചതോടെയാണ് പാർട്ടിയുടെ മോഹങ്ങൾ പൊലിഞ്ഞത്. സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് ഭരണത്തിനെതിരെ നിലപാടെടുക്കാൻ പ്രേരിപ്പിച്ച് ബിജെപി ഇരുവരെയും സമീപിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല. എന്നാൽ ചർച്ചകൾ തുടരുന്നതായും പ്രതീക്ഷ കൈവിട്ടിട്ടില്ലെന്നുമാണ് ബിജെപി നേതാക്കളുടെ പ്രതികരണം.

related stories