Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജാർഖണ്ഡ് നഗരസഭാ തിരഞ്ഞെടുപ്പിൽ ബിജെപി മുന്നേറ്റം

റാഞ്ചി∙ ജാർഖണ്ഡിൽ നഗരസഭാ സമിതികളിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ ബിജെപി – ഓൾ ജാർഖണ്ഡ് സ്റ്റുഡൻസ് യൂണിയൻ (എജെഎസ്‌യു) സഖ്യത്തിനു വിജയം. തിരഞ്ഞെടുപ്പ് നടന്ന 34 നഗരസഭാ സമിതികളിൽ ഇരുപത്തി രണ്ടിടത്തു സഖ്യം വിജയിച്ചു. ബിജെപി ഒറ്റയ്ക്ക് 20 നഗരസഭകളിൽ അധികാരത്തിലെത്തി.

റാഞ്ചി, മെഡിനിനഗർ, ഗിരിഡിക്, ആദിത്യനഗർ, ഹസാരിബാഗ് കോർപറേഷനുകൾ ബിജെപിക്കു ലഭിച്ചു. അഞ്ചു മുനിസിപ്പൽ കോർപറേഷനുകളിൽ കോൺഗ്രസും മൂന്നിടത്തു ജെഎംഎമ്മും അധികാരം പിടിച്ചപ്പോൾ ഒരിടത്തുവീതം ജാർഖണ്ഡ് വികാസ് മോർച്ചയും ആർജെഡിയും ഭരണം പിടിച്ചു. സ്വതന്ത്രർ രണ്ടിടങ്ങളിൽ വിജയിച്ചു. ഗുംല, ലോഹർദഹ, ബൊക്കാറോ, ഗോഡ, സിംഡേഗ മുനിസിപ്പാലിറ്റികളിൽ കോൺഗ്രസ് അധികാരത്തിലെത്തി.