Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പെൺകുട്ടിയുടെ മൃതദേഹം വയലിൽ

ലക്നൗ ∙ കുരുന്നുകൾക്കെതിരായ ക്രൂരത അവസാനിക്കുന്നില്ല. യുപിയിലെ മുസാഫർപുർ ജില്ലയിലെ മുസാഹരി ഗ്രാമത്തിൽനിന്നു കാണാതായ പെൺകുട്ടിയുടെ മൃതദേഹം വീടിനു സമീപത്തെ വയലിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ശരീരത്തിൽ മുറിവുകളും രക്തം കട്ടപിടിച്ച പാടുകളുമുണ്ടായിരുന്നു. പീഡനത്തിനുശേഷം കൊലപ്പെടുത്തിയതാകാമെന്നാണു പ്രാഥമിക നിഗമനം. അന്വേഷണം തുടങ്ങിയതായി മുസാഹരി പൊലീസ് അറിയിച്ചു.