Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിഗ്രഹങ്ങൾ തകർത്ത 4 പേർ പിടിയിൽ

ലക്നൗ∙ യുപിയിൽ ബലിയ ജില്ലയിൽ ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങൾ തകർക്കുകയും ചിത്രങ്ങൾ കത്തിക്കുകയും ചെയ്ത കേസിൽ നാലു പേരെ അറസ്റ്റ് ചെയ്തു. വിഗ്രഹങ്ങളും ചിത്രങ്ങളും ചില വീടുകളിൽ നിന്ന് എടുത്തതാണെന്നു കണ്ടെത്തി. സംഘത്തിലെ മറ്റുള്ളവരെ പൊലീസ് തിരയുന്നു.