Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വായിക്കാതെ ഷെയർ ചെയ്തു: ബിജെപി നേതാവ്

ചെന്നൈ ∙ വനിതാ മാധ്യമപ്രവർത്തകർക്കെതിരെ അപകീർത്തി പരാമർശങ്ങളുള്ള ഫെയ്സ്ബുക് പോസ്റ്റ് ഷെയർ ചെയ്ത കേസിൽ നടനും ബിജെപി നേതാവുമായ എസ്.വി.ശേഖർ മുൻകൂർ ജാമ്യം തേടി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. ഫെയ്സ്ബുക് പോസ്റ്റ് താൻ വായിക്കാതെ ഷെയർ ചെയ്യുകയായിരുന്നുവെന്നും ക്ഷമ ചോദിക്കുന്നതായും ഹർജിയിൽ പറയുന്നു. തമിഴ്നാട് ജേണലിസ്റ്റ്സ് വെൽഫെയർ അസോസിയേഷൻ (ടിജെഡബ്ല്യുഎ) നൽകിയ പരാതിയിൽ ശേഖറിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ജാമ്യഹർജി ഇന്നു പരിഗണിച്ചേക്കുമെന്നാണു സൂചന. ശേഖറിന്റെ ഹർജിക്കെതിരെ ടിജെഡബ്ല്യുഎ ഇടപെടൽ ഹർജി നൽകിയേക്കും. ശേഖറിനെതിരെ ദ് വീക്ക് സ്പെഷൽ കറസ്പോണ്ടന്റ് ലക്ഷ്മി സുബ്രഹ്മണ്യനും പൊലീസിൽ പരാതി നൽകിയിരുന്നു.