Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ത്രിപുരയിൽ ഒരു കാബിനറ്റ് പദവി കൂടി ആവശ്യപ്പെട്ട് സഖ്യകക്ഷി

Biplab-Deb

അഗർത്തല ∙ ത്രിപുരയിൽ ബിജെപി നയിക്കുന്ന മന്ത്രിസഭയിൽ ഒരു കാബിനറ്റ് പദവി കൂടി വേണമെന്നു സഖ്യകക്ഷിയായ ഐപിഎഫ്ടി (ഇൻഡിജനസ് പീപ്പിൾസ് ഫ്രണ്ട് ഓഫ് ത്രിപുര) ആവശ്യപ്പെട്ടു. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ ഗോത്രവിഭാഗങ്ങളുടെ പ്രശ്നം പഠിക്കാൻ മൂന്നു മാസത്തിനകം മന്ത്രിതല സമിതി രൂപീകരിക്കണമെന്നും അല്ലാത്തപക്ഷം പ്രക്ഷോഭം ആരംഭിക്കുമെന്നും ഐപിഎഫ്ടി വൈസ് പ്രസിഡന്റ് അനന്ത ദെബ്ബാർമ പറഞ്ഞു.

ജനുവരി എട്ടിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിനെയും സന്ദർശിച്ചപ്പോൾ ഇക്കാര്യത്തിൽ ഉറപ്പു ലഭിച്ചിരുന്നതായും ദെബ്ബാർമ അറിയിച്ചു. 12 അംഗ കാബിനറ്റിനു സാധ്യതയുണ്ടായിട്ടും മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ് മൂന്നു സ്ഥാനങ്ങൾ ഒഴിച്ചിട്ടിരിക്കുകയാണ്. നിലവിൽ രണ്ടു കാബിനറ്റ് മന്ത്രിമാരാണ് ഐപിഎഫ്ടിക്കുള്ളത്. ഒരു കാബിനറ്റ് മന്ത്രിപദവിക്കു കൂടി പാർട്ടിക്ക് അർഹതയുണ്ടെന്നും ദെബ്ബാർമ പറഞ്ഞു.