Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോദിയും ചൗഹാനും ഈ വീടിന്റെ ഐശ്വര്യം

Shivraj Singh Chouhan

ഭോപ്പാൽ∙ മധ്യപ്രദേശിൽ സർക്കാർ പദ്ധതിപ്രകാരം വീടു ലഭിച്ചവർക്ക് ഇനിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാനെയും കാണാം. ഇരുവരുടെയും ചിത്രം പതിച്ച ടൈലുകൾ വീടിന്റെ മുൻപിലും അടുക്കളയിലും സ്ഥാപിക്കാനാണ് ഉത്തരവ്. ഭാരതീയ ജനസംഘം സ്ഥാപകനും മാർഗദർശിയുമായിരുന്ന ദീൻ ദയാൽ ഉപാധ്യായയുടെ ചെറിയ ചിത്രവുമുണ്ടാകും.

പ്രധാൻമന്ത്രി ആവാസ് യോജന പദ്ധതിപ്രകാരം നിർമിക്കുന്ന വീടുകളിലാണു ചിത്രങ്ങൾ പതിക്കുക. ഒരടി വലുപ്പമുള്ള ടൈലുകളിൽ ഇരുവരുടെയും ചിത്രത്തിനു പുറമേ പദ്ധതിപ്പേരുമുണ്ടാകും. ഈ മാസമാദ്യമാണ് നഗരവികസന വകുപ്പിന്റെ ഉത്തരവ് പുറത്തുവന്നത്. സർക്കാർ പദ്ധതികളെ രാഷ്ട്രീയവൽക്കരിക്കുന്നതിനെതിരെ പ്രതിപക്ഷമായ കോൺഗ്രസ് രംഗത്തെത്തി. ഇതു തെറ്റായ കീഴ്‌വഴക്കമുണ്ടാക്കുമെന്നു പ്രതിപക്ഷനേതാവ് അജയ് സിങ് പറഞ്ഞു. എന്നാൽ തെറ്റില്ലെന്നാണു ബിജെപി നിലപാട്.

related stories