Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നളിനി ചിദംബരത്തിന്റെ ഹർജി തള്ളി

ചെന്നൈ ∙ ശാരദാ ചിട്ടി തട്ടിപ്പു കേസിൽ സാക്ഷിയായി ഹാജരാകാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നൽകിയ സമൻസ് റദ്ദാക്കണമെന്ന നളിനി ചിദംബരത്തിന്റെ അപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളി. കേസുമായി ബന്ധപ്പെട്ട് സ്ത്രീകളെ അവർ താമസിക്കുന്ന പ്രദേശത്തിനു പുറത്തേക്കു വിളിപ്പിക്കരുതെന്ന ചട്ടം ചൂണ്ടിക്കാട്ടിയായിരുന്നു നളിനിയുടെ അപേക്ഷ. എന്നാൽ, ഇത് എല്ലാ കേസുകൾക്കും ബാധകമാക്കാനാവില്ലെന്നു കോടതി വിധിച്ചു. സാമ്പത്തികത്തട്ടിപ്പു കേസുകളിൽ ഈ ചട്ടം ബാധകമല്ലെന്ന് എൻഫോഴ്സ്മെന്റും വാദിച്ചിരുന്നു.