Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമ്മേളിക്കുന്നത് മൗലികാവകാശം: കേസിൽ കേജ്‍രിവാളിനെ വിട്ടു

Arvind Kejriwal

ന്യൂഡൽഹി∙ ‘പ്രധാനമന്ത്രിയുടെ ഓഫിസിനു മുന്നിൽ കലാപത്തിനു മുതിർന്നു’ എന്നാരോപിച്ചുള്ള കേസിൽ മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിനെ വിട്ടയച്ചു. സമാധാനപരമായി, നിരായുധരായി സമ്മേളിക്കുന്നതു പൗരന്റെ മൗലികാവകാശമാണെന്ന് അഡീഷനൽ ചീഫ് മെട്രോപൊലീറ്റൻ മജിസ്ട്രേട്ട് സമർ വിശാൽ വ്യക്തമാക്കി.

സമ്മേളനം നിയമവിരുദ്ധമല്ലായിരുന്നു. പൊലീസ് ബലം പ്രയോഗിക്കുകയും തുടർന്നു സമരക്കാർ പ്രതിരോധിക്കുകയും ചെയ്തതിനെ തുടർന്നാണ് അനിഷ്ടസംഭവങ്ങളുണ്ടായതെന്നു കോടതി പറഞ്ഞു. 2012 ഓഗസ്റ്റ് 26നു കേജ്‍രിവാൾ ഉൾപ്പെട്ട ‘അഴിമതിക്കെതിരെ ഇന്ത്യ’ പ്രസ്ഥാനത്തിന്റെ പ്രവർത്തകർ ‘കൽക്കരി അഴിമതി’ ആരോപിച്ചാണു പ്രധാനമന്ത്രിയുടെ വസതിയിലേക്കു മാർച്ച് നടത്തിയത്.