Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോദിയുടെ വിദ്യാഭ്യാസം: കേജ്​രിവാളിനെതിരായ ഹർജി തള്ളി

kejriwal-modi

ന്യൂഡൽഹി ∙ വിദ്യാഭ്യാസയോഗ്യതാ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപമാനിച്ചെന്ന് ആരോപിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിനെതിരെ മൂന്നു പേർ സമർപ്പിച്ച ഹർജി മജിസ്ട്രേട്ട് കോടതി തള്ളി. 

ആക്ഷേപം നേരിട്ടയാൾക്കു മാത്രമേ മാനനഷ്ടവുമായി ബന്ധപ്പെട്ട പരാതികൾ സമർപ്പിക്കാൻ സാധിക്കുവെന്നു കാട്ടിയാണു കോടതി ഹർജി തള്ളിയത്. 

ഹർജിയിൽ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, എഎപി നേതാക്കളായ അശുതോഷ്, ആശിഷ് ഖേത്തൻ, ജിതേന്ദർ സിങ് തോമർ എന്നിവർക്കെതിരെയും  പരാതിയുണ്ടായിരുന്നു.  പ്രധാനമന്ത്രിയുടെ ബിരുദം വ്യാജമാണെന്ന് 2016 മേയിലാണ് ഇവർ ആരോപണമുയർത്തിയത്.