Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിമാനത്താവളത്തിൽ വിദേശ വനിതയെ അപമാനിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

മുംബൈ∙ മുംബൈ വിമാനത്താവളത്തിൽ യുകെ സ്വദേശിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ യുവാവ് അറസ്റ്റിലായി. ഇമ്രാൻ അബ്ദുൽ ഹാദി (28) എന്ന കർണാടക സ്വദേശിയാണ് അറസ്റ്റിലായത്.

യുകെയിലെ മാഞ്ചസ്റ്ററിൽ ജോലിചെയ്യുന്ന മുപ്പത്തിരണ്ടുകാരിയുടെ പരാതിയിലാണു കേസെടുത്തത്. ഇന്ത്യയിലുള്ള മാതാപിതാക്കളെ കാണാൻ വന്ന യുവതി ദുബായിലേക്കു പോകാനാണു വിമാനത്താവളത്തിൽ എത്തിയത്. മണി എക്‌സ്‌ചേഞ്ച് കൗണ്ടറിൽ പിന്നിൽ നിന്ന യുവാവ് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. യുവതി നിലവിളിച്ചതിനെ തുടർന്നു കൗണ്ടറിലെ ജീവനക്കാരാണു പ്രതിയെ പിടികൂടിയത്.