Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അരിവാൾ ചുറ്റിക താമരനക്ഷത്രം!

bjp-cpm പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ  സിപിഎം– ബിജെപി കൂട്ടുകെട്ട് ബംഗാൾ പത്രത്തിൽ വാർത്തയായപ്പോൾ. ഇരുവരും ഒന്നിച്ചുള്ള ചുവരെഴുത്തും കൊടികളും കാണാം.

കൊൽക്കത്ത∙ കോൺഗ്രസുമായി ധാരണയാവാമെന്നാണ് ഹൈദരാബാദ് പാർട്ടി കോൺഗ്രസിൽ തീരുമാനിച്ചതെങ്കിലും പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മൂന്നു ജില്ലകളിലെങ്കിലും സിപിഎം– ബിജെപി ധാരണ. നന്ദിഗ്രാം ഉൾപ്പെടുന്ന മിഡ്നാപുർ, നദിയ, ബീർഭൂം ജില്ലകളിലാണു താഴേത്തട്ടിൽ രണ്ടു പാർട്ടികളും ധാരണയുണ്ടാക്കിയിട്ടുള്ളത്. പലയിടത്തും താമരയും അരിവാൾ ചുറ്റികയും ഒരുമിച്ചുള്ള ചുവരെഴുത്തുകളും പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു.

പൊതുശത്രുവായ തൃണമൂൽ കോൺഗ്രസിനെ തുരത്താൻ ചിലയിടങ്ങളിൽ താഴേത്തട്ടിൽ ധാരണയുണ്ടാവാമെന്നാണ് സിപിഎം നേതാക്കൾ സൂചിപ്പിക്കുന്നത്. ഗ്രാമപഞ്ചായത്തുകളിൽ ചിലയിടങ്ങളിൽ ബിജെപിക്കും ചിലയിടങ്ങളിൽ സിപിഎമ്മിനും സ്ഥാനാർഥിയില്ല. പഞ്ചായത്ത് സമിതികളിലെ (ബ്ലോക്ക് പഞ്ചായത്ത്) സ്ഥിതിയും അങ്ങനെതന്നെ. തൃണമൂലുകാരുടെ ഗുണ്ടായിസം കാരണം നാമനിർദേശ പത്രിക നൽകാൻ സാധിക്കാത്തതാണ് ഇതിനു കാരണമെന്നും പരസ്പരം പിന്തുണച്ചു സഹായിക്കുകയെന്നതാണു പോംവഴിയെന്നുമാണ് ഇരുകൂട്ടരുടെയും ന്യായീകരണം.

ബീർഭൂമിൽ 61 ഗ്രാമപഞ്ചായത്തുകളിലും 15 ഗ്രാമ സമിതികളിലും ധാരണയുണ്ടെന്നാണു സൂചന. ചിലയിടങ്ങളിൽ സിപിഎമ്മും ബിജെപിയും ചേർന്ന് സ്വതന്ത്രസ്ഥാനാർഥിയെ പിന്തുണയ്ക്കുന്നു. 

related stories