Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആഭ്യന്തര സെക്രട്ടറിക്ക് എതിരെ നിയമനടപടിക്ക് രാജീവ് വധക്കേസ് പ്രതി

nalini

ചെന്നൈ ∙ വിചാരണത്തടവുകാരെ വിട്ടയയ്ക്കാനുള്ള തമിഴ്നാട് സർക്കാരിന്റെ കത്തിൽ അഭിപ്രായം അറിയിക്കാനുള്ള സുപ്രീം കോടതി നിർദേശം അവഗണിച്ചെന്നാരോപിച്ച് കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്കെതിരെ രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനി കോടതിയലക്ഷ്യ നടപടിക്കൊരുങ്ങുന്നു. 

നളിനിയുൾപ്പെടെയുള്ള വിചാരണത്തടവുകാരെ വിട്ടയയ്ക്കുന്നതിൽ അഭിപ്രായം തേടി 2016 മാർച്ചിൽ തമിഴ്നാട് സർക്കാർ കേന്ദ്രത്തിനു കത്തയച്ചിരുന്നു. ഇതിൽ മൂന്നു മാസത്തിനകം അഭിപ്രായം അറിയിക്കാൻ കഴിഞ്ഞ ജനുവരി 23നു സുപ്രീം കോടതി കേന്ദ്രസർക്കാരിനു നിർദേശം നൽകി. മൂന്നുമാസം പിന്നിട്ടിട്ടും മറുപടി നൽകാൻ കേന്ദ്രം തയാറായില്ലെന്നാണ് നളിനിയുടെ ആരോപണം.