Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാലയോട് കലിപ്പുമായി തമിഴ്നാട് സര്‍ക്കാര്‍

kaala-jeep

ചെന്നൈ∙ രജനീകാന്തിന്റെ പുതിയ സിനിമയായ കാലയിലെ പാട്ടുകൾ പുറത്തിറക്കിയതിനു പിന്നാലെ മുന്നറിയിപ്പുമായി തമിഴ്നാട് സർക്കാർ. സിനിമയിലൂടെയും പാട്ടുകളിലൂടെയും ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിച്ചാൽ സർക്കാർ നോക്കിയിരിക്കില്ലെന്നു തമിഴ്നാട് ഫിഷറീസ് മന്ത്രി ഡി.ജയകുമാര്‍ പറഞ്ഞു. രജനീകാന്ത് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച ശേഷം പുറത്തിറങ്ങുന്ന ആദ്യസിനിമയാണ് കാല. സമരങ്ങളിലൂടെ പലതും നേടാനുണ്ടെന്ന ആഹ്വാനമാണ് സിനിമയിലെ പല പാട്ടുകളിലും ഉള്ളത്. ചിത്രത്തിലെ ഒന്‍പതു പാട്ടുകള്‍ക്കും വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്.

രാഷ്്ട്രീയം പറയുന്ന സിനിമകളാണ് കാലയുടെ സംവിധായകൻ പാ രഞ്ജിത് മുൻപ് ഒരുക്കിയിട്ടുള്ളത്. അതുകൊണ്ടുതന്നെ സർക്കാരിനെ അലോസരപ്പെടുത്തുന്ന ഡയലോഗുകൾ സിനിമയിൽ ഉണ്ടാകാനുള്ള സാധ്യത മുന്‍കൂട്ടിക്കണ്ടാണ് മുന്നറിയിപ്പുമായി സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്.