Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബംഗാളിൽ സിപിഎം–ബിജെപി ബന്ധമില്ല: ബിമൻ ബോസ്

Biman Bose ബിമൻ ബോസ്

കൊൽക്കത്ത ∙ ബംഗാളിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സിപിഎമ്മും ബിജെപിയും തമ്മിൽ രഹസ്യധാരണയും സീറ്റ് അഡ്ജസ്റ്റ്മെന്റും ഉണ്ടെന്ന മാധ്യമവാർത്തകൾ അസംബന്ധമാണെന്ന് ഇടതുമുന്നണി അധ്യക്ഷൻ ബിമൻ ബോസ്. എന്നാൽ ബിജെപിയും തൃണമൂൽ കോൺഗ്രസും തമ്മിൽ രഹസ്യധാരണയുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. തങ്ങളുടെ ഏതെങ്കിലും അംഗം ബിജെപിയുമായി ഏതെങ്കിലും വിധത്തിൽ ബന്ധപ്പെട്ടാൽ പാർട്ടി ആ അംഗത്തെ പുറത്താക്കുമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി സൂര്യ കാന്ത മിശ്ര പറഞ്ഞു.

related stories