Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കള്ളപ്പണം: കാർത്തിക്കും നളിനിക്കും എതിരെ കുറ്റപത്രം

Karti Chidambaram, Nalini Chidambaram കാർത്തി ചിദംബരം, നളിനി ചിദംബരം

ചെന്നൈ∙ മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ പി.ചിദംബരത്തിന്റെ കുടുംബാംഗങ്ങൾക്കെതിരെ കള്ളപ്പണ നിരോധന നിയമപ്രകാരമെടുത്ത കേസിൽ കുറ്റപത്രം സമർപ്പിച്ചു. ചിദംബരത്തിന്റെ ഭാര്യ നളിനി, മകൻ കാർത്തി, മരുമകൾ ശ്രീനിധി എന്നിവർക്കെതിരെയാണ് ആദായനികുതി വകുപ്പു പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. യുകെയിൽ രണ്ടു സ്ഥലങ്ങളിലായുള്ള 6.17 കോടി രൂപയുടെ സ്വത്തും യുഎസിൽ ഉള്ള 3.28 കോടി രൂപയുടെ സ്വത്തും മൂവരും മറച്ചുവച്ചെന്നു കുറ്റപത്രം പറയുന്നു. കാർത്തി ചിദംബരം പങ്കാളിയായ ചെസ് ഗ്ലോബൽ അഡ്വൈസറി എന്ന കമ്പനിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയില്ലെന്നും കുറ്റപത്രത്തിലുണ്ട്.