Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഴിമതി ആരോപണം: കേജ്​രിവാളിന്റെ ബന്ധു അറസ്റ്റിൽ

ന്യൂഡൽഹി∙ പൊതുമരാമത്തു ജോലികളിൽ അഴിമതി നടത്തിയെന്ന കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്​രിവാളിന്റെ ബന്ധു അറസ്റ്റിൽ. മുഖ്യമന്ത്രിയുടെ ഭാര്യാസഹോദരിയുടെ മകൻ വിനയ് ബൻസാലാണ് അറസ്റ്റിലായത്. മുഖ്യമന്ത്രി കേജ്​രിവാളും പൊതുമരാമത്തു മന്ത്രി സത്യേന്ദ്ര ജെയിനും ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു വിനയ് ബൻസാലിന്റെ കമ്പനിക്കു കരാറുകൾ നൽകിയെന്നാണു കേസ്. എന്നാൽ കേജ്‌രിവാളിന്റെയും സത്യേന്ദ്ര ജെയിനിന്റെയും പേര് എഫ്ഐആറിൽ ഇല്ല. അഴുക്കുചാൽ നിർമാണത്തിൽ അഴിമതി നടന്നതായും ജോലി പൂർത്തിയാക്കാതെ വ്യാജ ബില്ലുകൾ സമർപ്പിച്ചതായും എഫ്ഐആറിൽ പറയുന്നു.

എന്നാൽ ഡൽഹി പൊലീസ് കേന്ദ്രത്തിന്റെ താളത്തിനു തുള്ളുകയാണെന്നും ആം ആദ്മി പാർട്ടി (എഎപി) നേതാക്കളെ താറടിക്കുകയാണു ലക്ഷ്യമെന്നും ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആരോപിച്ചു. കേസിൽ പറഞ്ഞിരിക്കുന്ന കരാറുകൾ കേജ്‌രിവാൾ മുഖ്യമന്ത്രിയാകുന്നതിനു മുൻപു നൽകിയതാണെന്നും എഎപി അറിയിച്ചു.