Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റാബറി ദേവി പ്രതിപക്ഷ നേതാവ്

Rabri Devi

പട്ന ∙ ബിഹാർ മുൻ മുഖ്യമന്ത്രി റാബറി ദേവിക്കു ബിഹാർ ലെജിസ്ലേറ്റീവ് കൗൺസിലിൽ പ്രതിപക്ഷ നേതൃപദവി ലഭിച്ചു. ഉപതിരഞ്ഞെടുപ്പിൽ ആർജെ‍ഡിയുടെ അംഗബലം വർധിച്ചതിനെത്തുടർന്നാണിത്. മകൻ തേജ് പ്രതാപ് യാദവിന്റെ വിവാഹനാളിലാണ് അമ്മ പ്രതിപക്ഷ നേതൃപദവിയിലെത്തിയത്.

ലെജിസ്ലേറ്റീവ് കൗൺസിലിൽ നേരത്തേ ആർജെഡിയുടെ അംഗബലം പത്തു ശതമാനത്തിൽ താഴെയായിരുന്നതിനാൽ പ്രതിപക്ഷ നേതൃപദവിക്കായി റാബറി നൽകിയിരുന്ന അപേക്ഷ നിരാകരിച്ചിരുന്നു.