Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നഴ്സിങ് മേഖലയെ ശക്തിപ്പെടുത്തണം: രാഷ്ട്രപതി

ന്യൂഡൽഹി ∙ രാജ്യത്തെ നഴ്സിങ് മേഖല ശക്തിപ്പെടുത്താൻ നടപടി വേണമെന്നു രാഷ്ട്രപതി റാം നാഥ് കോവിന്ദ്. നഴ്സുമാർ യഥാർഥ രാഷ്ട്ര നിർമാതാക്കളാണെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യാന്തര നഴ്സസ് ദിനത്തോടനുബന്ധിച്ചുള്ള ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു രാഷ്ട്രപതി. 

ആയിരം പേർക്കു 1.7 നഴ്സുമാർ എന്നതാണു ദേശീയ ശരാശരി. 2.5 നഴ്സുമാരാണു ലോക ശരാശരി. കഴിഞ്ഞ ഏതാനും വർഷമായി രാജ്യത്തെ അംഗീകൃത നഴ്സുമാരുടെ എണ്ണം വർധിച്ചിട്ടുണ്ട്. 2017 മാർച്ച് വരെയുള്ള കണക്കനുസരിച്ച് 27 ലക്ഷം നഴ്സുമാരാണു രാജ്യത്തുള്ളതെങ്കിലും ഇതു പര്യാപ്തമല്ലെന്നും റാം നാഥ് കോവിന്ദ് പറഞ്ഞു.

കേന്ദ്രമന്ത്രിമാരായ ജെ.പി. നഡ്ഡ, അശ്വനികുമാർ ചൗബേ എന്നിവരും പ്രസംഗിച്ചു. മിലിട്ടറി നഴ്സിങ് സർവീസ് അഡീഷനൽ ഡയറക്ടർ ജനറൽ മേജർ ജനറൽ അന്നക്കുട്ടി ബാബു ഉൾപ്പെടെ 35 പേർക്കു ഫ്ലോറൻസ് നൈറ്റിംഗേൽ പുരസ്കാരം ചടങ്ങിൽ സമ്മാനിച്ചു. എറണാകുളം ജില്ലയിലെ കൂത്താട്ടുകുളം സ്വദേശിനിയാണ് അന്നക്കുട്ടി ബാബു.