Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗോവ, മേഘാലയ, മണിപ്പുർ, ബിഹാർ...; അവകാശവാദവുമായി കോൺഗ്രസും ആർജെഡിയും

amit-rahul-cartoon

ന്യൂഡൽഹി ∙ കർണാടകയിൽ ബിജെപി നടത്തിയ ‘കളി’ക്കു ഗോവയിലും മണിപ്പുരിലും മേഘാലയയിലും അതേ നാണയത്തിൽ മറുപടി നൽകാൻ കോൺഗ്രസ് നീക്കം.

ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന യോഗ്യതയിൽ ബിജെപി കർണാടകയിൽ അധികാരം തുടർന്നാൽ, അതേ യോഗ്യത ചൂണ്ടിക്കാട്ടി ഗോവ, മണിപ്പുർ, മേഘാലയ എന്നിവിടങ്ങളിൽ സർക്കാരുണ്ടാക്കുന്നതിന് അവകാശവാദമുന്നയിക്കാനാണു തീരുമാനം.

കർണാടക വിഷയത്തിൽ ഇന്നു സുപ്രീം കോടതി വിധി എതിരായാൽ, ഗോവയിലുൾപ്പെടെ രണ്ടും കൽപിച്ചുള്ള രാഷ്ട്രീയപ്രത്യാക്രമണ നീക്കമുണ്ടാകും. 

ബിഹാറിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയിൽ അവസരം തേടി എംഎൽഎമാരുമൊത്തു ഗവർണറെ കാണുമെന്നു രാഷ്ട്രീയ ജനതാദൾ (ആർജെഡി) നേതാവ് തേജസ്വി യാദവും പ്രഖ്യാപിച്ചു.

related stories