Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിഎൻബി തട്ടിപ്പ്: 85 കോടിയുടെ ആഭരണങ്ങൾ പിടിച്ചു

mehul-choksi

ന്യൂഡൽഹി ∙ പഞ്ചാബ് നാഷനൽ ബാങ്ക് (പിഎൻബി) തട്ടിപ്പുകേസിൽ വജ്ര വ്യാപാരി മെഹുൽ ചോക്സിയുടെ ഗീതാഞ്ജലി ഗ്രൂപ്പിൽനിന്ന് 85 കോടി രൂപ വിലവരുന്ന വിവിധതരം 34000 ആഭരണങ്ങൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തു.

കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ (പിഎംഎൽഎ) പ്രകാരമാണു നടപടി. ദുബായിൽനിന്നു കൊണ്ടുവന്നതാണ് ഈ സ്വർണാഭരണങ്ങൾ. പ്രതികളായ നീരവ് മോദിയും അമ്മാവനും ബിസിനസ് പങ്കാളിയുമായ മെഹുൽ ചോക്സിയും ചേർന്നു 13,000 കോടി രൂപയുടെ ബാങ്ക്തട്ടിപ്പു നടത്തിയെന്നാണു കേസ്.