Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇറക്കുമതി തീരുവ: യുഎസിനെതിരെ പരാതിയുമായി ഇന്ത്യ ഡബ്ല്യുടിഒയിൽ

ന്യൂഡൽഹി ∙ ഇന്ത്യയിൽ നിന്നുള്ള ഉരുക്ക്, അലുമിനിയം ഉൽപന്നങ്ങൾക്ക് അമേരിക്ക ഇറക്കുമതി തീരുവ ചുമത്തിയതിനെതിരെ ഇന്ത്യ ലോകവ്യാപാര സംഘടന(ഡബ്ളിയുടിഒ)യെ സമീപിച്ചു. ചർച്ചയ്ക്കു വഴിയൊരുക്കണമെന്നാണ് ആവശ്യം. ചർച്ചയിൽ പരിഹാരം സാധ്യമായില്ലെങ്കിൽ പ്രശ്നം ഡബ്ളിയുടിഒയുടെ തർക്കപരിഹാര സമിതിക്കു വിടും. കഴിഞ്ഞ മാർച്ച് ഒൻപതിനാണു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യയിൽ നിന്നുള്ള ഉരുക്ക് ഉൽപന്നങ്ങൾക്ക് 25 ശതമാനവും അലുമിനിയം ഉൽപന്നങ്ങൾക്കു 10 ശതമാനവും ഇറക്കുമതി തീരുവ ചുമത്തുന്നതായി പ്രഖ്യാപിച്ചത്. 150 കോടി ഡോളറിന്റെ (10,000 കോടിയിലേറെ രൂപ) ഉരുക്ക്, അലുമിനിയം ഉൽപന്നങ്ങൾ ഇന്ത്യ യുഎസിലേക്കു കയറ്റുമതി ചെയ്യുന്നുണ്ട്.