Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോദിയുടെ സന്ദർശന ദിവസം സമരം; വിഘടനവാദി നേതാക്കൾ കസ്റ്റഡിയിൽ

ശ്രീനഗർ ∙ പ്രധാനമന്ത്രിയുടെ ജമ്മു കശ്മീർ സന്ദർശനദിവസം വിഘടനവാദികൾ ആഹ്വാനം ചെയ്ത സമരത്തിൽ ജനജീവിതം സ്തംഭിച്ചു. കടകളും പെട്രോൾ പമ്പുകളുമൊന്നും പ്രവർത്തിച്ചില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അധികൃതർ അവധി പ്രഖ്യാപിച്ചിരുന്നു. ലാൽ ചൗക്ക് നഗരകേന്ദ്രത്തിലേക്കു മാർച്ച് നടത്താൻ സമരക്കാർ ഉദ്ദേശിച്ചിരുന്നെങ്കിലും പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇതിനിടെ, വീട്ടുതടങ്കലിൽനിന്നു പുറത്തെത്തി ലാൽ ചൗക്കിലേക്കു പോകാൻ ശ്രമിച്ച ഹുറിയത് നേതാവ് മിർവായിസ് ഉമർ ഫാറൂഖിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒട്ടേറെ വിഘടനവാദി നേതാക്കളും പിടിയിലായി. 

related stories