Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേജ്​രിവാളിനെ മൂന്നു മണിക്കൂർ ചോദ്യം ചെയ്തു

Arvind Kejriwal

ന്യൂഡൽഹി ∙ ചീഫ് സെക്രട്ടറി അൻഷു പ്രകാശിനെ കയ്യേറ്റം ചെയ്തതുമായി ബന്ധപ്പെട്ട കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിനെ പൊലീസ് ചോദ്യം ചെയ്തു.

അഡീഷനൽ ഡപ്യൂട്ടി പൊലീസ് കമ്മിഷണർ ഹരേന്ദ്ര സിങ്ങിന്റെ നേതൃത്വത്തിൽ ആറംഗ സംഘമാണു കേജ്‍രിവാളിന്റെ വസതിയിലെത്തി ചോദ്യം ചെയ്തത്. മൂന്നു മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിന്റെ ദൃശ്യങ്ങൾ വിഡിയോയിൽ പകർത്തിയിട്ടുണ്ട്. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും ചോദ്യം ചെയ്യുമെന്നാണു സൂചന.