Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഊട്ടി ഇനി പഴയ ഊട്ടിയല്ല

ഗൂഡല്ലൂർ∙ പൂക്കളുടെ സമ്മോഹന ദൃശ്യങ്ങൾ സമ്മാനിക്കുന്ന  ഊട്ടിയിലെ   122ാമത്   പുഷ്പമേള  സസ്യോദ്യാനത്തിൽ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പഴനിസ്വാമി  ഉദ്ഘാടനം ചെയ്തു. 22 ന് സമാപിക്കും.  ഒരു ലക്ഷം കാർണേഷ്യം പൂക്കൾ കൊണ്ടുള്ള മേട്ടൂർ ജലസംഭരണിയുടെ മാതൃകയാണ്   മേളയുടെ പ്രധാന ആകർഷണം .

പൂക്കൾ കൊണ്ടുള്ള ഒൻപതു കമാനങ്ങളും ഓർക്കിഡ് പൂക്കൾ കൊണ്ടുള്ള ചിത്രശലഭം , കാർട്ടൂൺ കഥാപാത്രങ്ങൾ തുടങ്ങി വ്യത്യസ്ത രൂപങ്ങളും ആകർഷകമാണ്.  ഇക്കുറി ഹോളണ്ടിൽ നിന്നു ടുലിപ് പുഷ്പങ്ങൾ ഇറക്കുമതി ചെയ്തിരുന്നു. 22 ന് മികച്ച ഉദ്യാനത്തിനുള്ള ഗവർണർ ട്രോഫി നൽകുന്നതോടെ മേള സമാപിക്കും.