Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൈഷ്ണോദേവി ക്ഷേത്രത്തിലേക്കുള്ള പുതിയ പാത തുറന്നു

ജമ്മു ∙ വൈഷ്ണോദേവി ക്ഷേത്രത്തിലേക്കുള്ള പുതിയ ഏഴു കിലോമീറ്റർ പാത പ്രധാനമന്ത്രി നരേന്ദ്ര മോദി തുറന്നുകൊടുത്തു. ക്ഷേത്രത്തിലേക്കുള്ള സമാന്തരപാതയാണിത്. ബൻഗംഗ – അർധ്കുവാറി റൂട്ടിലെ ഈ പാതയ്ക്ക് 80 കോടി രൂപ ചെലവായി. സൊറാവർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി താരകോത മാർഗും മാതാ വൈഷ്ണോദേവിയുടെ ഗുഹാക്ഷേത്രത്തിലേക്ക് സാധനങ്ങൾ എത്തിക്കുന്നതിനുള്ള റോപ്‍വേയും ഉദ്ഘാടനം ചെയ്തു. തീർഥാടകർക്കു കാൽനടയായി പോകാനുള്ള ഏറ്റവും നല്ല വഴിയാണ് താരകോത മാർഗ്. ജമ്മു കശ്മീർ ഗവർണർ എം.എൻ.വോറ, കേന്ദ്ര മന്ത്രിമാരായ നിതിൻ ഗഡ്കരി, ജിതേന്ദ്ര സിങ്, സംസ്ഥാന മന്ത്രിമാർ എന്നിവർ പങ്കെടുത്തു.