Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജാഗ്രത തുടർന്ന് കോൺഗ്രസും ദളും; എംഎൽഎമാർ ‘കസ്റ്റഡിയിൽ’ തന്നെ

congress and jds leaders (ഫയൽ ചിത്രം)

ബെംഗളൂരു ∙ കർണാടകയിൽ എച്ച്.ഡി.കുമാരസ്വാമി വിശ്വാസ വോട്ടു തേടുന്ന വ്യാഴാഴ്ച വരെ കോൺഗ്രസ്, ജനതാദൾ–എസ് എംഎൽഎമാർ റിസോർട്ടിലും ഹോട്ടലിലുമായി തുടരും. വിശ്വാസവോട്ട് അട്ടിമറിക്കാൻ ബിജെപി അവസാന നിമിഷംവരെ ശ്രമിക്കുമെന്ന ആശങ്കയിലാണിത്. കോൺഗ്രസ് എംഎൽഎമാരെ ബെംഗളൂരുവിലെ ഹിൽട്ടൻ ഹോട്ടലിലും ദൾ എംഎൽഎമാരെ ദേവനഹള്ളിയിലെ സ്വകാര്യ റിസോർട്ടിലും കനത്ത പൊലീസ് സന്നാഹത്തോടെയാണു പാർപ്പിച്ചിരിക്കുന്നത്.

117 പേരുള്ള കോൺഗ്രസ്-ദൾ സഖ്യത്തിൽ നിന്നു ചിലരെ വിലയ്ക്കെടുക്കാൻ ബിജെപി ശ്രമം തുടരുകയാണെന്നും വിശ്വാസവോട്ട് വരെ മുൻകരുതൽ ആവശ്യമാണെന്നും പിസിസി പ്രസിഡന്റ് ഡോ.ജി.പരമേശ്വര പറഞ്ഞു. കോൺഗ്രസ്, ദൾ നേതാക്കൾ ഇന്നലെയും എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്തി. എച്ച്.ഡി.ദേവെഗൗഡയും താനും എടുക്കുന്ന തീരുമാനങ്ങൾക്കൊപ്പം ശക്തമായി നിൽക്കാൻ, ഡൽഹിയിലേക്കു തിരിക്കും മുൻപു കുമാരസ്വാമി ദൾ എംഎൽഎമാരോട് ആവശ്യപ്പെട്ടു. കുമാരസ്വാമിക്കു നാളെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനുള്ള തയാറെടുപ്പുകൾ വിധാൻസൗധയ്ക്കു മുന്നിൽ പുരോഗമിക്കുന്നു. 75,000 ഇരിപ്പിടങ്ങളാണ് ഇവിടെ ഒരുക്കുക.

related stories