Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോദിയുടെ പ്രചാരണം വാരാണസിയിൽ നിന്ന്

Narendra-Modi--2

ലക്നൗ∙ ലോക്സഭാ തിരഞ്ഞെടുപ്പിന് ഒരുവർഷം മാത്രം ബാക്കിനിൽക്കെ പ്രചാരണത്തിനു തുടക്കം കുറിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുങ്ങുന്നു. ബിജെപിയുടെയും തന്റെയും ഭാഗ്യമണ്ഡലമെന്നു കരുതുന്ന വാരാണസിയിൽ നിന്നാണു തുടക്കം. ജൂൺ മധ്യത്തോടെ പാർട്ടി പ്രസിഡന്റ് അമിത് ഷായ്ക്കൊപ്പം നരേന്ദ്ര മോദി വാരാണസി സന്ദർശിക്കും. കിഴക്കൻ യുപിയുടെ വികസനത്തിന് നിർണായകമായ പൂർവാഞ്ചൽ അതിവേഗ പാതയ്ക്കു പ്രധാനമന്ത്രി തറക്കല്ലിടും. മോദിയുടെ സന്ദർശനത്തിനു മുന്നോടിയായി മണ്ഡലത്തിലെ ബൂത്തുതല സമിതി യോഗങ്ങൾ പൂർത്തിയാക്കും. മോദി സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് 27നു ബാഗ്പട്ടിൽ റാലി സംഘടിപ്പിച്ചിട്ടുണ്ട്. ഈസ്റ്റേൺ പെരിഫെറൽ എക്സ്പ്രസ് വേയുടെ നിർമാണ ഉദ്ഘാടനവും അന്നു നടക്കും.

related stories