Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗോവയിൽ കോൺഗ്രസിന്റെ ജനഗണമന യാത്ര

പനജി ∙ കർണാടകയിലെ തന്ത്രം വിജയിച്ച ആവേശത്തിൽ ഗോവയിൽ കോൺഗ്രസ് സംസ്ഥാന പര്യടനം ആരംഭിച്ചു. സംസ്ഥാന സർക്കാരിന്റെ പരാജയങ്ങൾ ജനങ്ങളിലെക്കെത്തിക്കുകയും വലിയ ഒറ്റക്കക്ഷിയായ കോൺഗ്രസിനെ സർക്കാരുണ്ടാക്കാൻ ക്ഷണിക്കാൻ ഗവർണറെ സമ്മർദത്തിലാക്കുകയും ചെയ്യുകയാണു ലക്ഷ്യം. കഴിഞ്ഞ വർഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായതു കോൺഗ്രസ് ആണെങ്കിലും പ്രാദേശിക കക്ഷികളെ കൂട്ടുപിടിച്ചു ബിജെപി ഭരണം പിടിക്കുകയായിരുന്നു.

മനോഹർ പരീക്കറുടെ നേതൃത്വത്തിലുള്ള സർക്കാരിനെ ഗവർണർ പിരിച്ചുവിടുംവരെ സമരപരിപാടികൾ തുടരാനാണു കോൺഗ്രസ് തീരുമാനം. ‘ജനഗണമന, ഗോവക്കാർക്കു സല്യൂട്ട്’ എന്ന പേരിലുള്ള യാത്ര സംസ്ഥാനത്തെ 40 നിയമസഭാ മണ്ഡലങ്ങളിലും പര്യടനം നടത്തും.