Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കർണാടക മന്ത്രിസഭ: ഹർജിക്ക് അടിയന്തര പരിഗണനയില്ല

ന്യൂഡൽഹി ∙ കർണാടകയിൽ കോൺഗ്രസ്–ജെഡിഎസ് സഖ്യത്തെ മന്ത്രിസഭാ രൂപീകരണത്തിനു ക്ഷണിച്ച ഗവർണർ വാജുഭായി വാലയുടെ നടപടിക്കെതിരെ സമർപ്പിച്ച ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം സുപ്രീം കോടതി നിരസിച്ചു. അഖില ഭാരത ഹിന്ദു മഹാസഭയാണു ഹർജി നൽകിയത്. ജസ്റ്റിസുമാരായ എ.എം.ഖാൻവിൽക്കർ, നവീൻ സിൻഹ എന്നിവരുടെ ബെഞ്ച്, കേസ് സാധാരണ സമയക്രമത്തിലേ പരിഗണിക്കാനാകൂവെന്നു പറഞ്ഞു. ഹർജിക്കാർക്കു കർണാടക നിയമസഭയിൽ പ്രാതിനിധ്യമില്ലല്ലോ എന്നും കോടതി പറഞ്ഞു. 

related stories