Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡോക്ടർ ഉപമുഖ്യമന്ത്രി

G-Parameshwara ജി.പരമേശ്വര

താരനേതാവല്ല; ഒരു ഫോൺ കോൾ അകലത്തിൽ ആർക്കും തൊടാവുന്നത്ര ജനകീയൻ. സസ്യ ശാസ്ത്രജ്ഞനാകേണ്ടിയിരുന്ന ആൾ രാഷ്ട്രീയത്തിലേക്കു വഴിമാറി എത്തിയതു കൊണ്ടാകാം, രാഷ്ട്രീയക്കാരുടെ പതിവ് അവകാശവാദങ്ങളും ബഹളങ്ങളുമില്ല, ഡോ. ജി.പരമേശ്വരയ്ക്ക്. കർണാടകയുടെ ഉപമുഖ്യമന്ത്രിയായപ്പോഴും അതങ്ങനെ തന്നെ. സംസ്ഥാനത്ത് ഈ ഉന്നത പദവിയിലെത്തുന്ന ആദ്യ ദലിത് നേതാവാണ് അദ്ദേഹം; ഇവിടുത്തെ എട്ടാമത്തെ ഉപമുഖ്യമന്ത്രിയും.

ദലിത് വിഭാഗമായ ഹൊലയരു സമുദായാംഗം. പിതാവ് എച്ച്.എം. ഗംഗാധരയ്യ പടുത്തുയർത്തിയ വിദ്യാഭ്യാസ സാമ്രാജ്യത്തിന്റെ പിന്തുടർച്ചക്കാരനായില്ല. 

ഓസ്ട്രേലിയയിലെ അഡലൈഡ് സർവകലാശാലയിൽ നിന്ന് പ്ലാന്റ് സ്ട്രെസ് ഫിസിയോളജിയിൽ പിഎച്ച്ഡി നേടിയ പരമേശ്വരയെ, മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയാണു രാഷ്ട്രീയത്തിലേക്ക് കൈപിടിച്ചത്. അവലോകന ബുദ്ധിയോടെയും സമാധാനത്തോടെയും പ്രശ്നങ്ങളെ കൈകാര്യം ചെയ്യാനുള്ള പരമേശ്വരയുടെ മിടുക്ക് രാഷ്ട്രീയക്കാരന്റേതല്ല, ശാസ്ത്രകാരന്റേതാണെന്ന് അണികൾ. ഘോരഘോരം പ്രസംഗിക്കാതെ, സംഘടനയെ കൈപിടിച്ചു നയിക്കുന്ന ബുദ്ധമത വിശ്വാസി.

2010 ഒക്ടോബർ മുതൽ കർണാടക പിസിസിയുടെ അമരക്കാരൻ. സിദ്ധരാമയ്യ സർക്കാരിൽ 2015-17 വരെ ആഭ്യന്തരമന്ത്രി. തുടർന്ന് തിരഞ്ഞെടുപ്പിനായി കോൺഗ്രസിനെ ഒരുക്കാൻ ഈ സ്ഥാനം ഒഴിഞ്ഞു, മുഴുവൻ സമയ പിസിസി പ്രസിഡന്റ്.

related stories