Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിജെപി വിടില്ല, എല്ലാം അഭ്യൂഹം: നിഥിൻ പട്ടേൽ

Nitin Patel നിഥിൻ പട്ടേൽ

അഹമ്മദാബാദ് ∙ ബിജെപി പ്രസിഡന്റ് അമിത്ഷാ രാജി ആവശ്യപ്പെട്ടതിനെത്തുടർന്ന് താൻ പാർട്ടി വിടാൻ തീരുമാനിച്ചുവെന്ന സമൂഹമാധ്യമങ്ങളിലെ റിപ്പോർട്ടുകൾ ഗുജറാത്ത് ഉപമുഖ്യമന്ത്രി നിഥിൻ പട്ടേൽ നിഷേധിച്ചു. അടിസ്ഥാനമില്ലാത്തതും തന്റെ പ്രതിച്ഛായ നശിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതുമാണ് ഇത്തരം പ്രചാരണങ്ങൾ. പാർട്ടിവിടുന്ന പ്രശ്നമില്ല. പട്ടേൽ സംവരണ പ്രക്ഷോഭ നേതാവ് ഹാർദിക് പട്ടേലുമായി യോജിച്ചു പ്രവർത്തിക്കില്ല. അദ്ദേഹം ബിജെപിയെ പരാജയപ്പെടുത്താനാണു ശ്രമിച്ചതെന്നും നിഥിൻ പറഞ്ഞു.