Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കർണാടകയിൽ ഇന്ന് വിശ്വാസവോട്ട്

Kumaraswamy

ബെംഗളൂരു∙ കർണാടക നിയമസഭയിൽ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി നേതൃത്വം നൽകുന്ന ജനതാദൾ(എസ്) - കോൺഗ്രസ് സഖ്യസർക്കാർ ഇന്നു വിശ്വാസവോട്ട് തേടും. പ്രോടെം സ്പീക്കർ കെ.ജി.ബൊപ്പയ്യയുടെ നിയന്ത്രണത്തിൽ ഇന്ന് ഉച്ചയ്ക്കു 12ന് ആരംഭിക്കുന്ന സമ്മേളനത്തിൽ ആദ്യം സ്പീക്കർ തിരഞ്ഞെടുപ്പു നടക്കും. തുടർന്നു പുതിയ സ്പീക്കറുടെ അധ്യക്ഷതയിലാകും വിശ്വാസവോട്ടെടുപ്പ്. അതിനിടെ, ഇനി തിരഞ്ഞെടുപ്പ് നടക്കാനുള്ള മൂന്നു മണ്ഡലങ്ങളിൽ ഒന്നിച്ചു മൽസരിക്കാൻ കോൺഗ്രസും ദളും ധാരണയിലെത്തി. 

സ്പീക്കർ തിരഞ്ഞെടുപ്പിനായി കോൺഗ്രസിൽനിന്നു കെ.ആർ.രമേഷ് കുമാറും ബിജെപിക്കായി എസ്.സുരേഷ് കുമാറും പത്രിക നല്‍കി. ദളിനു മാറ്റിവച്ച ഡപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്കു കെ.ശ്രീനിവാസ ഗൗഡയും എ.ടി.രാമസ്വാമിയും പരിഗണനയിലുണ്ട്. ബിജെപി മല്‍സരിക്കുന്നില്ല. ബെംഗളൂരുവിലെ ഹോട്ടലുകളിൽ പാർപ്പിച്ചിരിക്കുന്ന കോൺഗ്രസ് എംഎൽഎമാരെ നിയമസഭാകക്ഷി നേതാവ് സിദ്ധരാമയ്യയും ദൾ എംഎൽഎമാരെ കുമാരസ്വാമിയും സന്ദർശിച്ചു. 

related stories