Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹുറിയത് തയാറായാൽ ചർച്ച: രാജ്നാഥ് സിങ്

rajnath-singh

ന്യൂഡൽഹി∙ കശ്മീരിലെ വിഘടനവാദികളായ ഹുറിയത് കോൺൺഫറൻസ് നേതൃത്വം തയാറായാൽ അവരുമായി ചർച്ചയാവാമെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. അവർ അതിനു തയാറാവുമെന്ന് ഒരു സൂചനയുമില്ലെന്നും അദ്ദേഹം പറഞ്ഞു.

സർക്കാരിന്റെ പ്രത്യേക പ്രതിനിധി ദിനേശ്വർ ശർമ സംസ്ഥാനത്തെ വിവിധ ജനവിഭാഗങ്ങളുമായി സംഭാഷണം നടത്തുന്നുണ്ട്. പാക്കിസ്ഥാനെയും ചർച്ചയിൽ ഉൾപ്പെടുത്തുകയും കശ്മീർ തർക്കപ്രദേശമായി പ്രഖ്യാപിക്കുകയും വേണമെന്നു ഹുറിയത് ആവശ്യപ്പെട്ടതാണ് അവരുമായി ബന്ധപ്പെടാനുള്ള മുൻശ്രമങ്ങൾ വിഫലമാക്കിയത്.

related stories