Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രണബ് മുഖർജിയെ നാഗ്പുർ ക്യാംപിൽ പങ്കെടുപ്പിക്കാൻ ആർഎസ്എസ്

Pranab Mukherjee

ന്യൂഡൽഹി ∙ മുൻ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജി തങ്ങളുടെ പ്രചാരക് ക്യാംപിൽ പങ്കെടുക്കുമെന്ന് ആർഎസ്എസ്. ജൂൺ ഒൻപതിനു ക്യാംപിന്റെ സമാപന പരിപാടിയിൽ മുൻ രാഷ്ട്രപതി സംസാരിക്കുമെന്നാണ് ആർഎസ്എസ് കേന്ദ്രങ്ങൾ പറയുന്നത്. അദ്ദേഹത്തെ ക്ഷണിച്ചതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ആർഎസ്എസ് ആസ്ഥാനമായ നാഗ്‌പുരിൽ നടക്കുന്ന അവസാനവർഷ ക്യാംപ് ഓഫിസർ ട്രെയിനിങ് ക്യാംപിന്റെ (സംഘ ശിക്ഷ വർഗ്) പാസിങ് ഔട്ട് പരേഡിൽ മുൻ രാഷ്ട്രപതിയെത്തുമെന്ന വാർത്ത വലിയ രാഷ്ട്രീയ ചർച്ചകൾക്കു വഴിവച്ചിട്ടുണ്ട്. എന്നാൽ, കോൺഗ്രസ് കേന്ദ്രങ്ങൾ പ്രതികരിച്ചിട്ടില്ല. ഇന്ദിരാഗാന്ധിയുടെ വിശ്വസ്തനായിരുന്ന മുഖർജി കോൺഗ്രസിന്റെ മുൻനിര ദേശീയ നേതാവായിരുന്നു. 2012ലാണു രാഷ്ട്രപതിയായത്.

related stories