Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കർണാടകയിൽ കോൺഗ്രസിന് ഒരു സീറ്റ് കൂടി

മുനിരത്ന നായിഡു കർണാടകയിലെ രാജരാജേശ്വരി നഗർ നിയമസഭാ സീറ്റിൽ ജയിച്ച കോൺഗ്രസ് സ്ഥാനാർഥി മുനിരത്ന നായിഡു.

ബെംഗളൂരു ∙ കർണാടകയിൽ തിരഞ്ഞെടുപ്പ് മാറ്റിവച്ച രാജരാജേശ്വരി നഗർ നിയമസഭാ സീറ്റ് 25,492 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ കോൺഗ്രസ് നിലനിർത്തി. സിറ്റിങ് എംഎൽഎ മുനിരത്ന നായിഡു വീണ്ടും കരുത്തു കാട്ടിയപ്പോൾ ബിജെപി രണ്ടാമതായി; കോൺഗ്രസുമായി ഭരണം പങ്കിടുമ്പോഴും വേറിട്ടു മൽസരിച്ച ജനതാദൾ (എസ്) മൂന്നാമതായി. ഇതോടെ നിയമസഭയിൽ കോൺഗ്രസ് അംഗബലം 78 ആയി. കോൺഗ്രസ് – ദൾ സഖ്യത്തിന്റേതു നൂറ്റിപ്പതിനാറും. എംഎൽഎമാരിലൊരാൾ കാറപകടത്തിൽ മരിച്ചതോടെ കോൺഗ്രസ് സീറ്റ് 77 ആയിരുന്നു. 2013ൽ ൽ 18,813 ആയിരുന്ന ഭൂരിപക്ഷമാണ് ഇക്കുറി മുനിരത്ന ഉയർത്തിയത്. 

related stories