അരുൺ ജയ്റ്റ്ലി ആശുപത്രി വിട്ടു

ന്യൂഡൽഹി∙ എയിംസിൽ വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയനായ കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലി ആശുപത്രി വിട്ടു. മേയ് 12ന് എയിംസിൽ പ്രവേശിപ്പിച്ച ജയ്റ്റ്ലിക്ക് 14ന് ആണു ശസ്ത്രക്രിയ നടത്തിയത്. മൂന്നാഴ്ച ആശുപത്രിയിൽ കഴിഞ്ഞ അദ്ദേഹം വീട്ടിലെത്തി.