Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കഠ്‌വ കേസ്: കുറ്റങ്ങളുടെ പട്ടികയായി

പഠാൻകോട്ട് ∙ ജമ്മുവിലെ കഠ്‌വയിൽ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന കേസിൽ ഏഴു പ്രതികൾക്കെതിരെ ചുമത്തേണ്ട കുറ്റങ്ങളുടെ പട്ടിക സെഷൻസ് കോടതി തയാറാക്കി. എട്ടാമത്തെ പ്രതിക്കു പ്രായപൂർത്തിയായിട്ടില്ല. മേയ് 31ന് ആണു വിചാരണ ആരംഭിച്ചത്. സുപ്രീം കോടതി ഉത്തരവുപ്രകാരമാണു വിചാരണ ജമ്മുവിൽനിന്നു പഠാൻകോട്ടേക്കു മാറ്റിയത്.