Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുപി മുഖ്യമന്ത്രി സമ്മാനിച്ച ചെക്ക് മടങ്ങി; റാങ്ക് ജേതാവിന് പിഴ

Yogi Adithyanath യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ലക്നൗ ∙ പത്താം ക്ലാസ് റാങ്ക് ജേതാവിനു യുപി മുഖ്യമന്ത്രി സമ്മാനിച്ച ഒരു ലക്ഷം രൂപയുടെ ചെക്ക് മടങ്ങി. ചെക്ക് മടങ്ങിയതിന് ബാങ്ക് വിദ്യാർഥിയിൽനിന്നു പിഴ ഈടാക്കി. പത്താം ക്ലാസ് പരീക്ഷയിൽ ഏഴാം റാങ്ക് നേടിയ ആലോക് മിശ്രയ്ക്കാണു യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഒരു ലക്ഷം രൂപയുടെ ചെക്ക് സമ്മാനിച്ചത്. ജില്ലാ വിദ്യാഭ്യാസ ഓഫിസർ ഒപ്പിട്ട എസ്ബിഐയുടെ ചെക്ക് വിദ്യാർഥി ഹസ്റത്ഗൻജിലെ ദേനാ ബാങ്കിലാണു ഹാജരാക്കിയത്. ഒപ്പിലുള്ള വ്യത്യാസമാണു ചെക്ക് മടങ്ങാൻ കാരണമെന്നാണു ബാങ്ക് അധികൃതർ പറയുന്നു.