Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കർണാടക: ജയനഗറിൽ കോൺഗ്രസിന് ജയം

Soumya Reddy

ബെംഗളൂരു ∙ കർണാടകയിൽ സഖ്യസർക്കാർ രൂപീകരണത്തിനു ശേഷം ജനതാദൾ (എസ്) പിന്തുണയോടെ നേരിട്ട ആദ്യ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനു ജയം. ബിജെപി സിറ്റിങ് സീറ്റായ ജയനഗർ പിടിച്ചെടുത്തതു യൂത്ത് കോൺഗ്രസ് ബെംഗളൂരു നഗര യൂണിറ്റ് വൈസ് പ്രസിഡന്റ് കൂടിയായ സൗമ്യ റെഡ്ഡി (36). ഭൂരിപക്ഷം 2889. 

ഇവിടെ രണ്ടു വട്ടം എംഎൽഎ ആയിരുന്ന  ബി.എൻ വിജയകുമാർ ഹാട്രിക് ലക്ഷ്യമിട്ടു പ്രചാരണം നടത്തുന്നതിനിടെ മരിച്ചതിനെ തുടർന്ന്  സഹോദരൻ ബി.എൻ.പ്രഹ്ലാദിനെയാണ് ബിജെപി സ്ഥാനാർഥിയാക്കിയത്. സൗമ്യയ്ക്കു പിന്തുണ നൽകുന്നതിനായി ദൾ സ്ഥാനാർഥിയെ പിൻവലിക്കുകയായിരുന്നു.

മുൻ ആഭ്യന്തരമന്ത്രികൂടിയായ പിതാവ് രാമലിംഗറെഡ്ഡിക്കൊപ്പം നിയമസഭയിലേക്ക് എത്താനായെന്ന അപൂർവതയും സൗമ്യയ്ക്കു സ്വന്തം. 

കർണാടക നിയമസഭാ ചരിത്രത്തിൽ ആദ്യമായാണ് അച്ഛനും മകളും ഒരുമിച്ച് എംഎൽഎമാരാകുന്നത്. സംരംഭകയും പരിസ്ഥിതി– മനുഷ്യാവകാശ പ്രവർത്തകയുമാണ് സൗമ്യ റെഡ്ഡി.

∙ സീറ്റ് നില

ബിജെപി – 104

കോൺഗ്രസ് – ദൾ സഖ്യം – 119

കോൺഗ്രസ് – 79

ജനതാദൾ (എസ്) – 37 

ബിഎസ്പി – 1

കർണാടക പ്രജ്ഞാവന്ത പാർട്ടി – 1

സ്വതന്ത്രൻ – 1

related stories