Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘മോജ്ഡി’ ധരിച്ചതിന് ഗുജറാത്തിൽ ദലിത് വിദ്യാർഥിക്ക് രജപുത്രരുടെ മർദനം

Mojdi Attack Rajput മോജ്ഡി ധരിച്ചതിന് വിദ്യാർഥിയെ രജ്പുത് വിഭാഗക്കാർ മർദിക്കുന്നു (വിഡിയോ ചിത്രം)

അഹമ്മദാബാദ്∙ പ്രത്യേകതരം തുകൽ ഷൂവായ ‘മോജ്ഡി’ ധരിച്ചതിനു പതിമൂന്നുകാരനായ ദലിത് വിദ്യാർഥിയെ രജ്പുത് വിഭാഗക്കാർ തല്ലിച്ചതച്ചു. അക്രമികൾ തന്നെ ഷൂട്ട് ചെയ്ത വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ നാലുപേർക്കെതിരെ പൊലീസ് കേസെടുത്തു. ബഹുചരാജി ടൗണിലായിരുന്നു സംഭവം.

ബസ് സ്റ്റോപ്പിലിരുന്ന കുട്ടിയോട് ഏതു ജാതിക്കാരനാണെന്നു തിരക്കിയ ശേഷമായിരുന്നു അക്രമം. മോജ്ഡി ധരിച്ചു രജ്പുത്താകാൻ ശ്രമിക്കുകയാണ് എന്നാരോപിച്ചായിരുന്നു മർദനം. കുട്ടി കരയുന്നതും തല്ലരുതെന്ന് അപേക്ഷിക്കുന്നതും വിഡിയോയിലുണ്ട്. രണ്ടാഴ്ച മുൻപു ക്ഷണക്കത്തിൽ പേരിനൊപ്പം സിങ് എന്ന ചേർത്ത ഒബിസി യുവാവിനെ രജ്പുത് വിഭാഗക്കാർ തട്ടിക്കൊണ്ടുപോയി മീശയെടുപ്പിച്ചിരുന്നു.