Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലൈംഗിക ചൂഷണ പരാതികൾ അന്വേഷിക്കാൻ സ്കൂളുകളിൽ പ്രത്യേക സമിതി

x-default

ന്യൂഡൽഹി ∙ ലൈംഗിക ചൂഷണ പരാതികളുടെ അന്വേഷണത്തിനു സ്കൂളുകളിൽ പ്രത്യേക സമിതി രൂപീകരിക്കാൻ സംസ്ഥാന സർക്കാർ നിർദേശം. ആഭ്യന്തര പരാതി സമിതി (ഇന്റേണൽ കംപ്ലൈയ്ന്റ്സ് കമ്മിറ്റി) രൂപീകരിക്കണമെന്നു വ്യക്തമാക്കുന്ന അറിയിപ്പു വിദ്യാഭ്യാസ ഡയറക്ടറേറ്റ് സ്കൂളുകൾക്കു നൽകി.

നിർദേശങ്ങൾ ഇങ്ങനെ:

∙ കുറഞ്ഞതു നാല് അംഗങ്ങളെങ്കിലും സമിതിയിലുണ്ടാകണം.

∙ സ്കൂളിൽ ഏറെക്കാലമായി ജോലിചെയ്യുന്ന വനിതയാകണം അധ്യക്ഷ.

∙ പകുതിപ്പേരെങ്കിലും സ്ത്രീകളാകണം.

∙ സന്നദ്ധ സംഘടന, വനിതകൾക്കു വേണ്ടി പ്രവർത്തിക്കുന്ന സമിതി എന്നിവയിൽ നിന്നുള്ള ഒരംഗമെങ്കിലും സമിതിയിലുണ്ടാകണം.

∙ സമിതി അംഗങ്ങളുടെ പ്രവർത്തനകാലാവധി മൂന്നു വർഷത്തിൽ കൂടാൻ പാടില്ല.

related stories